നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കില്ല

single-img
16 August 2018

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കില്ല. പെരിയാറിൽനിന്നുള്ള വെള്ളത്തിൽ ആലുവയും വിമാനത്താവളവും പരിസരവും മുങ്ങിക്കിടക്കുന്നതിനാൽ വെള്ളമിറങ്ങുന്നതു വരെ വിമാനം ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതുകൊണ്ടുതന്നെ വിമാനത്താവളം ശനിയാഴ്ചയും തുറക്കാൻ കഴിയില്ലെന്നു സിയാൽ അധികൃതർ സൂചന നൽകി.

കാർഗോ ടെർമിനലിന് അടുത്തുള്ള സോളർ പാടത്തിൽ വെള്ളം കയറി വിമാനത്താവളത്തിലെ സോളർ പ്ലാന്റുകളിൽ ഒരു ഭാഗവും വെള്ളത്തിലാണ്. ഇന്നലെ വെള്ളം ഒഴുക്കിവിടാന്‍ നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ മതില്‍ പൊളിച്ചിരുന്നു.