കറന്റ് ഇല്ലാത്ത ഘട്ടങ്ങളിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യേണ്ടത് ഇങ്ങനെ

single-img
16 August 2018

പ്രളയ ബാധിത മേഖലയില്‍ നിരവധിയാളുകളാണ് കുടുങ്ങി കിടക്കുന്നത്. സാഹചര്യം പ്രതികൂലമായതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് അതിവേഗം തേടിയെത്തുന്നതിന് സാധിക്കുന്നില്ല. കാറ്റിലും മഴയിലും പല സ്ഥലത്തും വൈദ്യുതിബന്ധം തകരാറിലായതിനാൽ ഫോൺ ചാർജ് ചെയ്യുന്നത് ദുഷ്കരമാണ്. അതിനാല്‍ അടിയന്തര ഘട്ടത്തില്‍ മൊബൈല്‍ ഫോണ്‍ചാര്‍ജ് ചെയ്യാന്‍ ഈ രീതി സ്വീകരിക്കാവുന്നതാണ്. വീട്ടില്‍ ഉള്ള വസ്തുക്കള്‍ ഉപയോഗിച്ചു തന്നെ ഇത് സാധ്യമാകും.

1. നിങ്ങളുടെ കൈവശമുള്ള USB കേബിളിന്റെ, ചാർജറിൽ കുത്തുന്ന പിന്നിനു മുൻപുള്ള ഭാഗത്തെ ആവരണം മൂർച്ചയുള്ള കത്തി, ബ്ലേഡ്, കത്രിക തുടങ്ങിയവ ഉപയോഗിച്ച് കീറുക. ഇവ ലഭ്യമല്ലെങ്കിൽ പല്ലുകൊണ്ട് കടിച്ചും കീറാം.

2. അങ്ങനെ കീറിയാല്‍ മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ 4 ചെറിയ വയര്‍ ഉണ്ടാകും.

3. അതിലെ ചുവപ്പും കറുപ്പും വയര്‍ എടുത്തു അതിന്റെ മുകളില്‍ ഉള്ള പ്‌ളാസ്റ്റിക് ആവരണം കളയുക.

4. ടിവി റിമോട്ടിലേ രണ്ടു ബാറ്ററിയും ക്ലോക്കിലെ ഒരു ബാറ്റിയറിയും എടുക്കുക.

5. ബാറ്ററിയുടെ കൂര്‍ത്ത ഭാഗം അടുത്ത ബാറ്ററിയുടെ
ചുവട്ടിൽ തൊട്ടിരിക്കുന്ന വിധത്തിൽ ഒരു പേപ്പറില്‍ ചുരുട്ടി എടുക്കുക. അതായത് ഒന്നിന് പുറകെ ഒന്നു വെച്ചു മൂന്നു ബാറ്ററി ചുരുട്ടി എടുക്കുക, ഇപ്പോള്‍ അതൊരു വടിപോലെ ഉണ്ടാകും.

6. അതിന്റെ ഒരു അറ്റത്തു ബാറ്ററിയുടെ കൂര്‍ത്ത അഗ്രം ഉണ്ടാവും, അതില്‍ ചുവന്ന വയര്‍ മുട്ടിക്കുക, താഴെ ഭാഗത്തു കറുത്ത വയറും മുട്ടിക്കുക.

7. ഇപ്പോള്‍ മൊബൈല്‍ ചാര്‍ജ് ചെയ്തു തുടങ്ങുന്നത് കാണാം

8. ഈ സെറ്റപ്പില്‍ പത്തു മിനിറ്റ് പിടിച്ചാല്‍ തന്നെ 20 ശതമാനം ചാര്‍ജ് മൊബൈലില്‍ വരും

9. എത്ര നേരം പിടിച്ചോണ്ടു ഇരിക്കുന്നു അത്രയും ചാര്‍ജ് ലഭിക്കും.

10. ബാറ്ററിയുടെ കൂര്‍ത്ത ഭാഗത്തു ചുവപ്പ് വയര്‍ തന്നെ ആണ് മുട്ടിച്ചതെന്ന് നോക്കി ഉറപ്പ് വരുത്തുക.

ദുരിതത്തിൽ ഇരിക്കുന്നവരുടെ ഫോൺ ബാറ്ററി തീർന്നു പോയെങ്കിൽ ഇതൊന്നു ചെയ്യുക