കുതിരാനില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു; തൃശൂര്‍ പാലക്കാട് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു

single-img
16 August 2018

കേരളത്തില്‍ കനത്ത മഴയും കാറ്റും തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകം. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു.

തൃശൂര്‍ പാലക്കാട് റൂട്ടിലെ കുതിരാന്‍ മല ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. കാറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണാണ് അപകടം. ഇതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. മല ഇടിഞ്ഞതോടെ നിരവധി പേരാണ് റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. ഏതാനും വാഹനങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടു.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മല ഇനിയും ഇടിഞ്ഞുവീഴാനാണ് സാധ്യതയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നേരത്തേ കുതിരാന്‍ മലയില്‍നിന്ന് മണ്ണിടിഞ്ഞിരുന്നു. തുരങ്കത്തിന് സമീപത്ത് ഇന്നലെ ഉരുള്‍പ്പൊട്ടിയിരുന്നു.