പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ധര്‍മ്മജന്‍

single-img
16 August 2018

https://m.facebook.com/story.php?story_fbid=1893163624321527&id=279949712166354&refsrc=https%3A%2F%2Fm.facebook.com%2FDarmajanbolgattyofficial%2Fvideos%2F1893163624321527%2F&_rdr

പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് നടന്‍ ധര്‍മ്മജന്‍. താനും പ്രളയത്തില്‍ പെട്ട് പോയെന്നും മനുഷ്യന്‍ ഒന്നുമല്ലാതായി പോകുന്ന സാഹചര്യമാണിതെന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചു കൊണ്ട് ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ധര്‍മ്മജന്‍ പറഞ്ഞു.

‘ഫെയ്‌സ് ബുക്കില്‍ ഞാനൊരു വീഡിയോ ഇട്ടിരുന്നു. ഞങ്ങളും പ്രളയത്തിലകപ്പെട്ടു പോയി. അവസാനം രാത്രി എട്ടുമണിയോടു കൂടി ഒരു വഞ്ചിയില്‍ രക്ഷപ്പെടുത്തുകയായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് ധാരാളം ആളുകള്‍ വിളിച്ചിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയി. നോക്കിനില്‍ക്കേയാണ് വെള്ളം കൂടിക്കൊണ്ടിരിക്കുന്നത്.

പെട്ടെന്ന് കഴുത്തൊപ്പം വെള്ളമായി. കുട്ടികളും അമ്മമാരുമടങ്ങുന്ന ധാരാളം പേരെ രക്ഷിക്കേണ്ടതായി വന്നു. ഒരുപാട് പേരെ രക്ഷപ്പെടുത്തി. സഹായത്തിന് എല്ലാവര്‍ക്കും നന്ദി പറയുന്നു. ഞാനും കുടുംബവും സുരക്ഷിതരാണ്. എന്ത് സഹായം ആവശ്യമുണ്ടെങ്കിലും വിളിക്കുക. എല്ലാ സഹായത്തിനും ഞാന്‍ മുന്നിട്ടിറങ്ങുകയാണ്.

കുറേ പേര്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്. മനുഷ്യന്‍ ഒന്നുമല്ലാതായി പോകുന്ന അവസ്ഥയാണിത്. അത് അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നമ്മള്‍ ചെല്ലണം,. ധര്‍മ്മജന്‍ പറഞ്ഞു.