മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി അന്തരിച്ചു

single-img
16 August 2018

ദി

മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയി അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് വൈകിട്ടോടെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അല്‍ഷിമേഴ്സ് രോഗവും അലട്ടിയിരുന്ന വാജ്പേയിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1999 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ്, രോഗം കാരണം 2009 മുതല്‍ പൊതുവേദികളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഒരു പതിറ്റാണ്ടായി മറവി രോഗം ബാധിച്ചു കിടക്കയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

പദ്മ വിഭൂഷണ്‍ (1992),​ ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍ (1994),​ ലോക മാന്യ തിലക് പുരസ്‌കാരം (1994),​ കാണ്‍പൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് (1993) എന്നിവ വാജ്പേയിക്ക് ലഭിച്ചിട്ടുണ്ട്. 2015ന് പരമോന്നത ബഹുമതിയായ ഭാരlരത്ന നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.