വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടാല്‍ ചെയ്യേണ്ടതെന്തെല്ലാം

single-img
16 August 2018

വെള്ളപ്പൊക്കമുള്ളയിടങ്ങളിലുള്ളവര്‍ ആദ്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. ടോര്‍ച്ച്, ലൈറ്റര്‍, ലഘു ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ കയ്യില്‍ കരുതുക.

അടിയന്തിര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ ആദ്യം ആശ്രയിക്കേണ്ടത്. ഈ നമ്പറില്‍ വിളിച്ചാല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. നമ്പര്‍ ബിസിയാണെങ്കില്‍ താഴെ കാണുന്ന വാട്‌സാപ്പ് നമ്പറുകളിലേക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം

പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515

ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130

കൊല്ലം 9447677800(വാട്സാപ്പ്) 0474 2794002

ആലപ്പുഴ 9495003640(വാട്സാപ്പ്) 0477 2238630

കോട്ടയം 9446562236(വാട്സാപ്പ്), 0481 2304800

എറണാകുളം 7902200400(വാട്സാപ്പ്) 0484 2423513 2433481

വാട്‌സ്ആപ്പ് ലൊക്കേഷന്‍:

വാട്‌സ്ആപ്പ് ചാറ്റ് തുറന്ന് അതിലെ അറ്റാച്ച് ബട്ടണ്‍ അമര്‍ത്തുക. അതില്‍ ലൊക്കേഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് send your current location ഓപ്ഷന്‍ തിരഞ്ഞെടുക്കുക ലൈവ് ലൊക്കേഷന്‍ അയക്കാതിരിക്കുക, കാരണം അത് കൂടുതല്‍ ചാര്‍ജ് നഷ്ടത്തിനിടയാക്കും.


ഗൂഗിള്‍ മാപ്പില്‍ നിന്ന് ലിങ്ക് കോപ്പി ചെയ്യാം

ഗൂഗിള്‍ മാപ്പില്‍ നിങ്ങളുടെ ലൊക്കേഷന്‍ സ്‌പോട്ട് ചെയ്യുക. മാപ്പില്‍ നിങ്ങളുടെ ലൊക്കേഷന്‍ അടയാളപ്പെടുത്തിയ നീല നിറത്തിലുള്ള അടയാളത്തില്‍ തൊടുക. അപ്പോള്‍ തുറന്നുവരുന്ന ഓപ്ഷനുകളില്‍ ഷെയര്‍ യുവര്‍ ലൊക്കേഷന്‍ തിരഞ്ഞെടുക്കുക. ശേഷം വരുന്ന വിന്‍ഡോയില്‍ കോപ്പി റ്റു ക്ലിപ്പ് ബോര്‍ഡ് എന്ന ബട്ടന്‍ തിരഞ്ഞെടുത്ത് ലൊക്കേഷന്‍ ലിങ്ക് കോപ്പി ചെയ്യുക
അതിന് ശേഷം വാട്‌സ്ആപ്പ് വഴിയോ എസ്എംഎസ് ആയോ നിങ്ങളുടെ ലൊക്കേഷന്‍ മറ്റുള്ളവരെ അറിയിക്കാം. ലിങ്കിനൊപ്പം നിങ്ങളുടെ അവസ്ഥയെന്താണെന്നും അറിയിക്കുക.

ശ്രദ്ധിക്കുക

പുറം ലോകവുമായുള്ള ആശയവിനിമയം മുറിയാതെ സൂക്ഷിക്കുക. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ തുടങ്ങിയ അത്യാവശ്യ ഫോണ്‍ നമ്പറുകളെല്ലാം എഴുതി കയ്യില്‍ സൂക്ഷിക്കുക.

ഫോണുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കുക. ലാന്റ്‌ലൈന്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് പരമാവധി ഉപയോഗിക്കുക. മൊബൈല്‍ ഫോണുകള്‍ ഓഫ് ആക്കിവെക്കുക. വൈദ്യുതി ഉണ്ടെങ്കില്‍ ഫോണുകളെല്ലാം ചാര്‍ജ് ചെയിതു വെക്കുക.

ലാന്റ്‌ലൈന്‍ ബന്ധം ഇല്ലെങ്കില്‍ മാത്രം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാം, പക്ഷെ ശ്രദ്ധിക്കണം
കഴിയുന്നതും സ്മാര്‍ട്‌ഫോണുകള്‍ ഒഴിവാക്കി ചെറിയ ഫോണുകള്‍ ഉപയോഗിക്കുക. അത് ഏറെ നേരം ചാര്‍ജ് നില്‍ക്കാന്‍ സഹായിക്കും.

ഒന്നില്‍ കൂടുതല്‍ ഫോണുകള്‍ ഉണ്ടെങ്കില്‍ ഒരു സമയം ഒരു ഫോണ്‍മാത്രം ഉപയോഗിക്കുക. ചാര്‍ജ് തീരുന്ന മുറയ്ക്ക് മറ്റുള്ളവ ഉപയോഗിക്കാം. ഇന്റര്‍നെറ്റ് ഓണ്‍ അക്കാതെ പരമാവധി എസ്എംഎസ് വഴി സന്ദേശങ്ങള്‍ കൈമാറുക.

സ്മാര്‍ട്‌ഫോണുകളുള്ളവര്‍ നിങ്ങള്‍ നില്‍ക്കുന്നയിടത്തിന്റെ ലൊക്കേഷന്‍ ലിങ്ക് മറ്റുള്ളവരുമായി പങ്കുവെക്കുക, ഒപ്പം സഹായം അഭ്യര്‍ത്ഥിക്കുക.