വിവിധ സാറ്റ്‌ലൈറ്റില്‍ നിന്നുമുള്ള ബഹിരാകാശ ചിത്രങ്ങളില്‍ കേരളത്തിന്റേത് ഭീതിപ്പെടുത്തുന്ന കാഴ്ച

single-img
15 August 2018

കഴിഞ്ഞ 24 മണിക്കൂറായി കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. മിക്ക ജില്ലകളിലും കഴിഞ്ഞ 12 മണിക്കൂറിലും തുടർച്ചയായാണ് മഴ പെയ്യുന്നത്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നൽകുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കാലാവസ്ഥ എങ്ങനെയായിരുന്നു, വരും ദിവസങ്ങളിലെ കാലാവസ്ഥ മാറ്റങ്ങൾ എങ്ങനെ എന്ന് തുടങ്ങുന്ന വിവരങ്ങളെല്ലാം നാസ ചിത്രങ്ങൾ വിലയിരുത്തി റിപ്പോർട്ട് ചെയ്യുന്നു.

ഓഗസ്റ്റ് 15ന് പകർത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലെല്ലാം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത മേഘത്താൽ മറഞ്ഞു കിടക്കുകയാണ്. ഇതിനാൽ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് സാറ്റ്‌ലൈറ്റ്ചിത്രങ്ങൾ നല്‍കുന്ന സൂചന.