Breaking News

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; ജലനിരപ്പ് 140.55 അടി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായതോടെ ബുധനാഴ്ച പുലർച്ചെ 2.35ന് സ്പിൽവേ ഷട്ടറുകൾ ഉയർത്തി തമിഴ്നാട് ഡാം തുറന്നുവിട്ടു. സ്പിൽവേയിലെ 13 ഷട്ടറുകൾ ഒരടി വീതമാണ് ആദ്യം തുറന്നത്. രണ്ടു മണിക്കൂറിനു ശേഷം ഇതിൽ മൂന്നു ഷട്ടറുകൾ അടച്ചു.

15 ന് പുലർച്ചെ 1.30 നുള്ള കണക്കുകൾ പ്രകാരം ജലനിരപ്പ് 139.70 അടിയായിരുന്നു. ജലം തുറന്നുവിട്ടിട്ടും പുലർച്ചെ മൂന്നു മണിക്കുള്ള കണക്കുകൾ പ്രകാരം ഡാമിലെ ജലനിരപ്പ് 140.10 അടിയായി. പുലർച്ചെ 3.30 ന് ഇത് 140.15 അടിയായും പുലർച്ചെ നാലിന് 140.25 അടിയായും ഉയർന്നു. രാവിലെ അഞ്ചരയ്ക്കുള്ള കണക്കുകൾ പ്രകാരം ഇത് 140.55 അടിയായി ഉയർന്നിരിക്കുകയാണ്.