കൊച്ചി – ദുബായ് ഫ്‌ളൈ ദുബായ് വിമാനം വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെടും

single-img
15 August 2018

കൊച്ചിയില്‍നിന്ന് പുലര്‍ച്ചെ 2.50 ന് പുറപ്പെടേണ്ട ഫ്‌ളൈ ദുബായ് എസ്.സഡ് 442 വിമാനം വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് രണ്ടിന് മാത്രമെ പുറപ്പെടൂവെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ ടിക്കറ്റുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തണം. അല്ലാത്തപക്ഷം വിമാനം പുറപ്പെടുന്നതിനുമുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാം.