ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി; രാജ്യം 72ാം സ്വാതന്ത്ര്യദിന നിറവില്‍

single-img
15 August 2018

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതോടെ രാജ്യത്തെ 72ാം സ്വാതന്ത്ര്യദിനം ആഘോഷങ്ങൾക്ക് തുടക്കമായി. കനത്ത സുരക്ഷയാണ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയിലും മറ്റിടങ്ങളിലും ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ടയിൽ രാവിലെ സ്വാതന്ത്ര്യദിന സന്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി നൽകി.

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പ്രളയക്കെടുതിയിൽ വലയുകയാണെന്നും പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകൾ അദ്ദേഹം പറഞ്ഞു.

സാമൂഹിക നീതിക്കുവേണ്ടി മാറ്റിവച്ച പാർലമെന്റ് സമ്മേളനമായിരുന്നു ഇത്തവണത്തേത്. ഒബിസി കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള ബിൽ ഈ സമ്മേളനത്തിൽ പാസാക്കാനായി എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.