നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്ത യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കുക

single-img
15 August 2018

Sd

വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല്ദിവസത്തേക്ക് അടച്ചിട്ടു. ഇന്ന് ഉച്ചവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഓപ്പറേഷന്‍സ് ഏരിയയിലടക്കം വെള്ളം കയറിതോടെയാണ് ശനിയാഴ്ചവരെ അടച്ചിട്ടത്. വെള്ളം നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി.

മുല്ലപ്പെരിയാര്‍, ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ തുറന്നതോടെയാണ് വിമാനത്താവളത്തിലേക്കും വെള്ളം എത്തിയത്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കാലടി, നെടുമ്പാശ്ശേരി ഭാഗത്തു കൂടെയാണ് പെരിയാറിലെ ജലം ഒഴുകുന്നത്. പെരിയാറിന്റെ ഈ കൈവഴി വിമാനത്താവളത്തിന്റെ സമീപത്തുള്ള തോടിലേക്കാണ് എത്തിനില്‍ക്കുന്നത്. ഈ തോട് കരകവിഞ്ഞാണ് വിമാനത്താവളത്തിലേക്ക് വെള്ളം കയറുന്നത്.

ഇതോടെ ശനിയാഴ്ച വരെ കൊച്ചിയില്‍ നിന്ന് ടേക്ക് ഓഫ് ആകേണ്ട വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രകള്‍ക്ക് എന്ത് സംഭവിക്കുമെന്ന വിശദീകരണങ്ങളുമായി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ തുറന്നെങ്കിലും സംശയ നിവാരണത്തിനായി വിളിക്കുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണെന്നാണ് സിയാല്‍ വിശദമാക്കുന്നത്.

പലപ്പോഴും നമ്പര്‍ കണക്ട് ആവാത്ത അവസ്ഥയിലാണുള്ളത്. ക്യാന്‍സല്‍ ആക്കിയ വിമാനത്തിന്റെ ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്ന് വിശദമാക്കിയ എയര്‍ ഇന്ത്യ ഏതാനും സര്‍വ്വീസുകള്‍ തിരുവനന്തപുരത്ത് നിന്ന് ടേക്ക് ഓഫ് ചെയ്യുമെന്ന് വിശദമാക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ് പ്രസ് വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊച്ചി-മസ്‌ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായി-കൊച്ചി സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതിന് പുറമെ, കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ഐഎക്സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുക. അബുദാബിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന ഐഎക്സ് 452 വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരിക്കും ഇറക്കുക.

ദോഹയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തേണ്ടിയിരുന്ന ഐഎക്‌സ്-476 വിമാനം തിരുവനന്തപുരത്തും, അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തേണ്ടിയിരുന്ന ഐഎക്‌സ് 452 വിമാനം കോഴിക്കോട് വിമാനത്താവളത്തിലുമായിരിക്കും ഇറക്കുകയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.

മറ്റ് എയര്‍ലൈനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ അതാത് എയര്‍ ലൈനുമായി ബന്ധപ്പെട്ടാല്‍ റീ ഷെഡ്യൂള്‍ വിവരങ്ങളും ടിക്കറ്റ് റീ ഫണ്ട് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.

ഇന്‍ഡിഗോ: 0124 6173838/9910383838

എയര്‍ ഇന്ത്യ: 1800 180 1407

ജെറ്റ് എയര്‍വേസ്: 080 3924 3333

സ്പൈസ് ജെറ്റ് : 096540 03333