നാളത്തെ പരീക്ഷകള്‍ മാറ്റി

single-img
15 August 2018

കനത്ത മഴയെത്തുടർന്ന് കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകള്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ ഉള്ള അഫിലീയേറ്റഡ് കോളേജുകളില്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന കോളേജ് യുണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീടു അറിയിക്കുന്നതായിരിക്കും. കുസാറ്റ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവച്ചു.

അതേസമയം കോഴിക്കോട്, കോട്ടയം, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അംഗണവാടികള്‍ക്കും വ്യാഴാഴ്ച കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.