മുതിര്‍ന്ന നേതാവ് അശുതോഷ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

single-img
15 August 2018

മുതിര്‍ന്ന ആം ആദ്മി പാർട്ടി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. വളരെ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. പത്രപ്രവര്‍ത്തകനായിരുന്ന അശുതോഷ് ജോലി ഉപേക്ഷിച്ച് 2014ലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

എന്നാല്‍ രാജിയില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് പാര്‍ട്ടിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയിലെ മൂന്ന് ലോക്‌സഭാ സീറ്റുകളേച്ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായി മാസങ്ങള്‍ക്കുള്ളിലാണ് രാജിയെന്നത് ശ്രദ്ധേയമാണ്.