ആറ് ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

single-img
15 August 2018

കനത്ത മഴയെത്തുടർന്ന് കോഴിക്കോട്, കോട്ടയം, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അംഗണവാടികള്‍ക്കും വ്യാഴാഴ്ച കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കുസാറ്റ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവച്ചു. കണ്ണൂർ സർവകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകൾ മാറ്റിവച്ചു. എംജി സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ വ്യാഴാഴ്ച നടത്താനിരുന്ന കോളേജ് യുണിയൻ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടു അറിയിക്കും.