ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാനെത്തിയ യുവാവിനെ കാത്തിരുന്നത് ഇങ്ങനെയൊരു വിധി

single-img
14 August 2018

ഭാര്യയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സമ്മാനം നല്‍കാനെത്തിയ യുവാവിനോട് വിധി ക്രൂരത കാട്ടി. ബെല്‍ജിയത്തില്‍ ഐടി പ്രൊഫഷണലായി ജോലിചെയ്യുന്ന തേജസ് ഡബ്‌ലേ എന്ന മുപ്പത്തിരണ്ടുകാരനാണ് ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ മരണത്തിലേക്ക് വഴുതി വീണത്.

മുംബൈയിലാണ് സംഭവം. പുനെയിലെ ഐടി കന്പനിയില്‍ ജോലിചെയ്യുന്ന തന്‍റെ ഭാര്യയെ കാണാനാണ് തേജസ് എത്തിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. 2014ല്‍ തേജസ് ജോലിയ്ക്കായി ബെല്‍ജിയത്തില്‍ പോയി.

ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ തേജസ് ബെല്‍ജിയത്തില്‍ നിന്ന് വരുന്ന കാര്യം സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിമായിരുന്നുള്ളു. സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് മറ്റൊരു കൂട്ടുകാരന്‍റെ വീട്ടില്‍ അന്ന് സ്റ്റേ ചെയ്തു.

കൂട്ടുകാര്‍ ചേര്‍ന്ന് പുലരുവോളം തേജസിന്‍റെ ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കുന്നതിനെക്കുറിച്ചുള്ള പദ്ധതി തയാറാക്കി. രാവിലെ അഞ്ചരയ്ക്ക് ഉറക്കമുണര്‍ന്ന തേജസ് തന്‍റെ വരവ് സര്‍പ്രൈസ് ആക്കി ജനലിലൂടെ ഫ്ലാറ്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഫ്ലാറ്റിന്‍റെ ആറാം നിലയില്‍ നിന്ന് നിലതെറ്റി താഴെവീഴുകയായിരുന്നു. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തേജസ്സിന്‍റെ സുഹൃത്തുക്കളെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.