സീമന്ത നൃത്തവുമായി നടി രംഭ

single-img
14 August 2018

വിവാഹശേഷം സിനിമയോട് വിടപറഞ്ഞ മറ്റൊരു മലയാള നടിയാണ് രംഭ. പക്ഷേ ആരാധക മനസ്സില്‍ ഇപ്പോഴും സര്‍ഗ്ഗം സിനിമയിലെ മലയാളിച്ചന്തമുള്ള ആ നടിയുണ്ട്. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്പോഴും കുടുംബത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ രംഭ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

തന്‍റെ മൂന്നാമത്തെ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട സീമന്തത്തിന്‍റെ ചിത്രങ്ങള്‍ നടി ആരാധരുമായി പങ്കുവച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സീമന്തച്ചടങ്ങിന്‍റെ മനോഹര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ രംഭ പോസ്റ്റ് ചെയ്തു. ഭര്‍ത്താവിനും രണ്ടുപെണ്‍മക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. കൊറിയോഗ്രാഫര്‍ കലാമാസ്റ്ററോടൊപ്പം രംഭ നൃത്തച്ചുവടുകള്‍ വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ നല്ല സമയത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടിയുള്ള ഒരു ആചാരമാണ് സീമന്തം. വളൈകാപ്പ് എന്നും ഈ ചടങ്ങിന് പേരുണ്ട്. ഏഴാം മാസം ഗര്‍ഭിണി ആയിരിക്കുന്പോഴാണ് ഈ ചടങ്ങ് നടത്തുന്നത്. വിവാഹശേഷം ബിസിനസ്സുകാരനായ ഭര്‍ത്താവ് ഇന്ദ്രന്‍ പദ്മനാഭനോടൊപ്പം കാനഡയിലാണ് രംഭ.

രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്ക്. ഇവര്‍ വിവാഹമോചിതരാകാന്‍ പോകുന്നു എന്ന് ഇടയ്ക്ക് വ്യാജവാര്‍ത്ത വന്നിരുന്നു. അപ്പോള്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും താന്‍ സന്തോഷവതിയാണെന്നും തനിക്ക് മൂന്നാമതൊരു കുഞ്ഞ് കൂടി ജനിക്കാന്‍ പോകുന്നുവെന്നും അറിയിച്ച് രംഭ തന്നെ രംഗത്ത് വന്നിരുന്നു.

https://youtu.be/bBZ8f6msdZ4