ഇവരാണ് ഹീറോസ്: അര്‍ധരാത്രി ദുരിതാശ്വാസ ക്യാമ്പില്‍ അരിച്ചാക്ക് ചുമന്ന് എം.ജി രാജമാണിക്യവും സബ് കളക്ടര്‍ ഉമേഷും

single-img
14 August 2018

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം രാത്രി എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടർ എൻ.എസ്.കെ ഉമേഷും വയനാട് കളക്ടറേറ്റിലെത്തിയപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനുള്ള ഒരു ലോഡ് അരി കളക്ടറേറ്റിലെത്തിയിരുന്നു.

എന്നാല്‍ രാവിലെ മുതൽ അവിടെയുണ്ടായിരുന്ന പല ജീവനക്കാരും ക്ഷീണിച്ച് വിശ്രമിക്കാൻ പോയിരിക്കുകയായിരുന്നു. കുറച്ച് ജീവനക്കാരെ അവിടെ ഉള്ളൂവെന്ന സാഹചര്യത്തില്‍ പ്രോട്ടോകോൾ മാറ്റിവച്ചാണ് ഇരുവരും അരിച്ചാക്കുകള്‍ ഇറക്കാന്‍ മുന്നില്‍ നിന്നത്. ലോഡ് മുഴുവൻ ഇറക്കിയ ശേഷമാണ് ഇരുവരും മടങ്ങിത്.