വെള്ളപ്പൊക്ക ദുരിതത്തില്‍ സഹായഹസ്തവുമായി മലയാള നടിമാര്‍

single-img
14 August 2018

https://youtu.be/F3GhZz8rsVI

എറണാകുളം ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമയിലെ പ്രമുഖ നടികളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ മോഹന്‍ എന്നീ താരങ്ങളാണ് കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്‍ററില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. അന്‍പോട് കൊച്ചി എന്ന സംഘടനയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം.

ദുരിതാശ്വാസ ക്യാന്പുകളിലേക്കുള്ള സാധനങ്ങളാണ് കൂട്ടായ്മ ശേഖരിക്കുന്നത്. അവശ്യവസ്തുക്കള്‍ ശേഖരിക്കുന്ന പരിപാടികള്‍ക്ക് ജില്ലാ കളക്ടറും സ്പെഷ്യല്‍ഓഫീസറും നേതൃത്വം നല്‍കുന്നുണ്ട് . ഇതിലാണ് താരങ്ങളും പങ്കാളികളായത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി നടിമാര്‍ എല്ലാവരോടും സഹായം തേടുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ദുരിതമേഖലയില്‍ മലയാള സിനിമാ താരങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന രൂക്ഷമായ വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നിരുന്നു. എറണാകുളം മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പ് നടന്‍ ജയസൂര്യ നേരത്തെ സന്ദര്‍ശിച്ചിരുന്നു. ക്യാമ്പിലെ ആളുകള്‍ക്ക് അരി വിതരണം ചെയ്യുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ നല്‍കിയത്. നേരത്തെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ നല്‍കിയിരുന്നു. മമ്മൂട്ടി പുത്തന്‍വേലിക്കരയിലെ ക്യാന്പില്‍ എത്തിയിരുന്നു. 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് സഹായ ഹസ്തവുമായി ആദ്യമേ തന്നെ തമിഴ് നടന്മാരുള്‍പ്പെടെ രംഗത്ത് വന്നിരുന്നു. കാര്‍ത്തിയും സൂര്യയും 25 ലക്ഷരൂപ കൊടുത്തപ്പോള്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.