രവി ശാസ്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഹർഭജൻ സിങ്

single-img
14 August 2018

പരിശീലകൻ രവി ശാസ്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത്. ലോർഡ്സ് ടെസ്റ്റിലെ തോൽവിക്ക് സമ്പൂർണ ഉത്തരവാദിത്തം രവി ശാസ്ത്രിക്കാണെന്ന് ഹർഭജൻ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും ഇന്ത്യ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് ഹർഭജൻ രവി ശാസ്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

‘ഉടന്‍തന്നെ എല്ലാവർക്കും മുന്നിൽവന്ന് ഇന്ത്യയുടെ പ്രകടനം മോശമായതിന്റെ കാരണം വിശദീകരിക്കാൻ പരിശീലകനെന്ന നിലയിൽ ശാസ്ത്രി തയാറാകണം. ഈ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ശാസ്ത്രിക്കാണ്. ഇംഗ്ലണ്ടിൽ ഇന്ത്യ പരമ്പര തോൽക്കുന്നപക്ഷം, ഇവിടേക്കു വരും മുൻപ് പറഞ്ഞ വാക്കുകളെല്ലാം വിഴുങ്ങി സാഹചര്യങ്ങൾ കളിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് തുറന്നു സമ്മതിക്കാനും ശാസ്ത്രി തയാറാകണം – ഹർഭജൻ ആവശ്യപ്പെട്ടു.