ഗുജറാത്ത് വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങള്‍ കേരളത്തിന്റേത് എന്നു പറഞ്ഞ്‌ സംഘപരിവാറിന്റെ വ്യാജ പ്രചരണം: പൊളിച്ചടുക്കി സോഷ്യൽ മീഡിയ

single-img
14 August 2018

സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന്റെ വ്യാജ പ്രചരണം വീണ്ടും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു രൂപ പോലും സംഭാവന ചെയ്യരുതെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വ്യാജ ഫോട്ടോകൾ ഉപയോഗിച്ചുള്ള പ്രചരണവുമായി സംഘപരിവാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്ത് വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങള്‍ കേരളത്തിന്റേത് എന്നുപറഞ്ഞാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നത്.

കാക്കി നിക്കര്‍ ധരിച്ച കുറച്ച് ആളുകള്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്. മുട്ടറ്റം വെള്ളത്തിലും റെയില്‍ ട്രാക്കിലുമെല്ലാം കാക്കി നിക്കര്‍ ധരിച്ചവര്‍ സഞ്ചരിച്ച് സഹായം നല്‍കുകയാണു. കേരളത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ഇവര്‍ നടത്തുന്നുണ്ട്.

പക്ഷേ ഈ വ്യാജ പ്രചാരണം നടത്തിയവർ ഒരുകാര്യം മറന്നു പോയി. കാക്കി നിക്കറിന് പകരം ഇപ്പോൾ പാന്റ്സ് ആണ് സംഘപരിവാറുകാർ ഉപയോഗിക്കുന്നത്. അതുപോലും നോക്കാതെയാണ് ഇവർ ഫോട്ടോകൾ ഷെയർ ചെയ്തത്. ഇതോടെ സോഷ്യൽ മീഡിയയിൽ സംഘപരിവാറുകാർ നാണംകെട്ട സ്ഥിതിയിലാണ്.