ജെഎന്‍യു സമര നേതാവ് ഉമര്‍ ഖാലിദിന് നേര വധശ്രമം; വെടിവച്ച അജ്ഞാതന്‍ രക്ഷപ്പെട്ടു

single-img
13 August 2018

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമം. അജ്ഞാതന്‍ ഉമര്‍ ഖാലിദിനു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു. ആക്രമണ ശ്രമത്തിനിടെ ഉമര്‍ താഴെ വീണെങ്കിലും വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിനു മുന്നിലാണു സംഭവം.

അക്രമി ഓടിപ്പോയതായി സംഭവത്തിലെ ദൃക്‌സാക്ഷി ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കി. വെള്ള ഷര്‍ട്ട് ധരിച്ചെത്തിയ അക്രമി ഉമറിനെ തള്ളിയശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഉമര്‍ ഖാലിദിന്റെ കൂടെയുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ തോക്ക് ഉപേക്ഷിച്ച് അക്രമി രക്ഷപ്പെടുകയായിരുന്നെന്നാണു വിവരം. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു