ക്ലാസില്‍ വൈകിയെത്തിയതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

single-img
13 August 2018

ക്ലാസില്‍ വൈകി എത്തിയതിന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രാജസ്ഥാനിലെ സ്വമി വിവേകാനന്ദ മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് വൈകി എത്തി എന്ന കാരണത്തിന് ഫിസിക്കല്‍ അധ്യാപകനായ ജയ്‌റാം മീന ക്രൂരമായി മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.