വീണ്ടും ഒരു വീട്ടമ്മയുടെ മനോഹര ശബ്ദം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

single-img
13 August 2018

അടുക്കളയില്‍ നിന്നുകൊണ്ട് മനോഹരമായി പാടുന്ന മറ്റൊരു വീട്ടമ്മ ദേ വീണ്ടും. തന്റെ മകനെ ഉറക്കാനായി രാജഹംസമേ പാടിയ വീട്ടമ്മയായ ചന്ദ്രലേഖയെ ആരും മറക്കില്ല. സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ചന്ദ്രലേഖയ്ക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചു. അതുപോലെ ഈ വീട്ടമ്മയും മാറുമെന്ന് ഉറപ്പാണ്.

അത്ര മനോഹരമായ ശബ്ദത്തിലൂടെയാണ് ഇവര്‍ കെ എസ് ചിത്രയുടെ ഗാനം ആലപിക്കുന്നത്. മണിരത്‌നത്തിന്റെ ബോംബേ സിനിമയിലെ കണ്ണാളനെ … എന്ന് തുടങ്ങുന്ന ഗാനമാണ് ഈ വീട്ടമ്മ പാടുന്നത്. എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ ചിത്ര അനശ്വരമാക്കിയ ഈ അതിമനോഹരഗാനം വളരെ സുന്ദരമായും അനായാസമായും വീട്ടമ്മ പാടുകയാണ്.

ആയിരക്കണക്കിന് പേരാണ് വീട്ടമ്മയെ പ്രോത്സാഹിപ്പിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുള്ളത്. ഇവരുടെ പേരോ വിലാസമോ ഇതുവരെ അറിവായിട്ടില്ല. ഫെയ്‌സ് ബുക്കിലൂടെയാണ് ആദ്യം പാട്ട് വൈറലായത്. ‘ചേച്ചി ആരാണെന്ന് അറിയില്ല, എന്നാലും പറയുകയാണ് അടുക്കളയില്‍ നിന്ന് അരങ്ങിലേക്ക് വരണം’ തുടങ്ങി നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.

ഒരു രക്ഷയുമില്ല ഈ ശബ്ദം !! ചേച്ചി ഞെട്ടിച്ചു കളഞ്ഞല്ലോ !!

Posted by Variety Media on Sunday, August 12, 2018