ഇപി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ; മന്ത്രിസഭാ പുന:സംഘടനയ്ക്ക് എല്‍ഡിഎഫിന്റെ അംഗീകാരം

single-img
13 August 2018

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സിപിഎം നിര്‍ദേശത്തിന് എല്‍ഡിഎഫ് യോഗത്തിന്റെ അംഗീകാരം. ഇപി ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരികെയെത്തും. നാളെ രാവിലെ 10 മണിക്ക് രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ. തുടര്‍ന്ന് 11 മണിക്ക് ഇ പി ജയരാജന്‍ പങ്കെടുക്കുന്ന മന്ത്രിസഭായോഗം നടക്കും.

ഇതോടെ മന്ത്രിസഭയിലെ സിപിഎം അംഗങ്ങളുടെ എണ്ണം 13 ആകും. ഇതിന് പുറമെ സിപിഐയ്ക്ക് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കുന്നതിനും എല്‍ഡിഎഫ് അംഗീകാരം നല്‍കി. മുമ്പ് കൈകാര്യം ചെയ്തിരുന്ന അതേ വകുപ്പുകള്‍ തന്നെയാണ് തിരികെ എത്തുമ്പോഴും ജയരാജന് ലഭിക്കൂ. വ്യവസായം, വാണിജ്യം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് ജയരാജന് ലഭിക്കുക.