റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക്: അത്യുഗ്രന്‍ സ്വാതന്ത്ര്യദിന ഓഫറുമായി എയര്‍ടെല്‍

single-img
13 August 2018

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ വന്‍ ഓഫറുകളുമായി രംഗത്ത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അത്യുഗ്രന്‍ ഓഫറാണ് എയര്‍ടെല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

എയര്‍ടെല്‍ പേമെന്റ് ബാങ്ക് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുകയെന്ന് കമ്പനി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. എയര്‍ടെല്‍ പേമെന്റ് ബാങ്ക് ഉപയോഗിച്ച് റീചാര്‍ജ് ചെയ്താല്‍ 250 രൂപ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ 300 പേര്‍ക്ക് ഓരോ മണിക്കൂറിലും പ്രത്യേക സമ്മാനങ്ങളുമുണ്ട്.

ഇതിനു പുറമേ എയര്‍ടെല്‍ ആപ്പ് ഉപയോഗിച്ച് 399 രൂപയുടെ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്. ആഗസ്റ്റ് 15 വരെയാണ് ഓഫര്‍ ലഭ്യമാകുക.