വിമാനം തട്ടിക്കൊണ്ടു പോയി; മിനിറ്റുകള്‍ക്കുള്ളില്‍ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചു

single-img
12 August 2018

അമേരിക്കയിലെ വാഷിംഗ്ടണില്‍ സീറ്റില്‍ ടാക്കോമാ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ആരുടേയും അനുവാദമില്ലാതെ പൈലറ്റ് വിമാനം പെട്ടെന്ന് പറപ്പിക്കുകയായിരുന്നു. യാത്രക്കാര്‍ ആരുമില്ലാതെ വിമാനം ടേക്ക് ഓഫ് ചെയ്തു. പൊടുന്നനെ വിമാനം പറന്നുയര്‍ന്നപ്പോള്‍ എല്ലാവരും ഭയന്നുവിറച്ചു.

വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വ്യോമസേനയുടെ ജെറ്റ് വിമാനവുമായി കൂട്ടിമുട്ടി. അതൊരു ഭീകരാക്രമണ ശ്രമം ആയിരുന്നില്ല എന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. എയര്‍ലൈന്‍സിലെ ജീവനക്കാരന്‍ ഔദ്യോഗിക അറിയിപ്പോ അനുവാദമോ ഇല്ലാതെ വിമാനം ടേക്ക് ഓഫ് ചെയ്യുകയും മറ്റൊരു വിമാനവുമായി കൂട്ടിമുട്ടുകയും ചെയ്തുവെന്ന് സീറ്റില്‍ ടാക്കോമാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ട്വീറ്റ് ചെയ്തു.

അലാസ്‌ക എയര്‍ലൈന്‍സിന്റെ q400 എയര്‍ക്രാഫ്റ്റാണ് ജീവനക്കാരന്‍ പറപ്പിച്ചത്. മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരനാണ് ഇതിന് പിന്നിലെന്നും ഇയാള്‍ക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജീവനക്കാരന്റെ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.