മഴക്കെടുതിക്ക് സഹായവുമായി ‘മറഡോണ’ ടീം

single-img
12 August 2018

തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന മറഡോണയുടെ വിശേഷങ്ങളും മഴ കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ് അവയെ കുറിച്ചും ടീം മറഡോണ..

Posted by Film Faktory on Saturday, August 11, 2018

സംസ്ഥാനത്ത് ദുരിതം വിതച്ച പ്രളയക്കെടുതിക്ക് സഹായ ഹസ്തവുമായി ടൊവിനോ തോമസിന്റെ മറഡോണ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ഒരു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. സംവിധായകന്‍ വിഷ്ണു നാരായണ്‍, തിരക്കഥാകൃത്ത് കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കൊപ്പം ലൈവ് വീഡിയോയിലൂടെ ടൊവിനോയാണ് ഇക്കാര്യം പങ്കുവച്ചത്.

ദുരിതമനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. സിനിമയില്‍ ഷൂട്ടിംഗിനിടെ പട്ടിയെയും പ്രാവിനെയുമെല്ലാം ഉപയോഗിച്ച് ചിത്രീകരിച്ചപ്പോള്‍ മൃഗ സംരക്ഷണ വകുപ്പിന്റെ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

അന്ന് തങ്ങളെ സഹായിച്ച കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനെ തുക ഏല്‍പിക്കുമെന്ന് സിനിമയുടെ സംവിധായകന്‍ വ്യക്തമാക്കി. മറഡോണയില്‍ പുതുമുഖം ശരണ്യയാണ് നായിക. ടിറ്റോ വില്‍സണ്‍, കിച്ചു വര്‍ക്കി, ചെമ്പന്‍ വിനോദ്, ലിയോണ എന്നിവരാണ് മറ്റുതാരങ്ങള്‍.