മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമായി നടന്‍ ജയസൂര്യ ദുരിതാശ്വാസക്യാമ്പില്‍

single-img
12 August 2018

കൊച്ചി: മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമായി നടന്‍ ജയസൂര്യ എത്തി. കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസക്യാമ്പിലാണ് ആശ്വാസം പകര്‍ന്ന് ജയസൂര്യ എത്തിയത്. ദുരിതാശ്വാസ ക്യാമ്പിലെ ആളുകള്‍ക്ക് അരി വിതരണം ചെയ്ത ജയസൂര്യ കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.

വെള്ളം കയറി അലങ്കോലമായ വീടുകള്‍ ശുചിയാക്കാന്‍ സഹായം നല്‍കുമെന്നും നടന്‍ പറഞ്ഞു. ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം മഴക്കെടുതി നേരിടാന്‍ കഴിയില്ലെന്നും അതിനായി കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ കൈകോര്‍ക്കണമെന്നും ജയസൂര്യ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട് എന്നാല്‍ എല്ലാ പ്രവര്‍ത്തനത്തിനും സര്‍ക്കാരിനെ മാത്രം ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്നും നടന്‍ സൂചിപ്പിച്ചു.