വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു; ഒളിച്ചോടിയ കമിതാക്കള്‍ വിവാഹം ഫെയ്‌സ്ബുക്ക് ലൈവായി കാണിച്ചു

single-img
12 August 2018

ബെംഗളൂരിലാണ് സംഭവം. 25കാരനായ കിരണ്‍കുമാറും 19കാരി അര്‍പിതയുമാണ് വിവാഹം ഫെയ്‌സ്ബുക്ക് ലൈവാക്കിയത്. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരുടെയും ബന്ധത്തെ വീട്ടുകാര്‍ അനുകൂലിച്ചില്ല. ഇതോടെ ഇരുവരും വീടുവിട്ട് ഇറങ്ങുകയായിരുന്നു.

ഇവരെ കാണുന്നില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എല്ലാവരും വിവാഹത്തിന് ഉണ്ടാകണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ അത് സാധ്യമാകാത്തതിനെ തുടര്‍ന്നാണ് വിവാഹം ഫെയ്‌സ്ബുക്കിലൂടെ കാണിക്കാമെന്ന് തീരുമാനിച്ചതെന്നും ഇവര്‍ അറിയിച്ചു.

കിരണ്‍കുമാര്‍ വ്യവസായിയാണ്. അര്‍പിത രണ്ടാവര്‍ഷ ബികോം വിദ്യാര്‍ഥിയും. ഏതായാലും ഫെയ്‌സ്ബുക്ക് ലൈവായി വിവാഹം കാണിച്ചതോടെ പൊലീസ് കേസ് തീര്‍പ്പാക്കി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ സ്ഥിതിക്ക് വിവാഹം തടയാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.