Kerala

സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈമാസം 22 ന്

കാപ്പാട് മാസപ്പിറവി കണ്ടതിനാൽ തിങ്കളാഴ്ച ദുൽഹജ് ഒന്നും 22നു ബലി പെരുന്നാളും ആയിരിക്കുമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം മാസപ്പിറവി കണ്ടതിനാൽ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 21നാണ് ബലിപെരുന്നാൾ. അറഫ ദിനം ഇൗ മാസം 20 (തിങ്കൾ) ആയിരിക്കും.