കാറിനകത്തുവെച്ച് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു; യുവാവിന് 1.35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

single-img
11 August 2018

ഛത്തീസ്ഗഡ് സ്വദേശിയായ അങ്കിത് മഹാജനിനാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. 2016 ആഗസ്റ്റില്‍ അങ്കിത് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ് ഡീല്‍ വഴി ആംബ്രെയ്ഡ് പി2000 20800 മെഗാ ഹെഡിന്റെ പവര്‍ ബാങ്ക് വാങ്ങിയിരുന്നു.

പവര്‍ ബാങ്കിന്റെ യുഎസ്ബി പോര്‍ട്ടില്‍ തകരാന്‍ കണ്ട അങ്കിത് ഈ ഉല്‍പ്പന്നത്തിന് പകരം മറ്റൊന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ നടപടി എടുക്കാനോ പകരം മറ്റൊന്ന് നല്‍കാനോ കമ്പനി തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഈ പവര്‍ ബാങ്കാണ് അങ്കിത് പിന്നീട് ഉപയോഗിച്ചിരുന്നത്.

എന്നാല്‍ അങ്കിതിന്റെ ഓഡി എ ഫോര്‍ കാറിന്റെ പിന്‍ സീറ്റില്‍ ഇട്ടിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിക്കുകയും കാറിന്റെ ഇന്റീരിയല്‍ ഭാഗികമായി നശിക്കുകയും ചെയ്തു. കാറിന് തകരാര്‍ പരിഹരിക്കാന്‍ 4.92 ലക്ഷം രൂപയാണ് ഇയാള്‍ക്ക് ചെലവായത്.

ഇതില്‍ 4.74 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി അടച്ചു. പക്ഷെ 18,340 രൂപ സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവായതായി അങ്കിത് ഉപഭോക്തൃ കോടതിയെ അറിയിക്കുകയായിരുന്നു. ഉച്ചക്ക് വെയിലത്ത് നിര്‍ത്തിയിട്ട കാറിനകത്ത് പവര്‍ ബാങ്ക് വച്ചതാണ് അപകടം ഉണ്ടാക്കിയതെന്ന് ആംബ്രെയ്ന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫോറത്തില്‍ പറഞ്ഞു.

അതേസമയം തങ്ങള്‍ ഉല്‍പ്പാദകരോ വില്‍പ്പനക്കാരോ അല്ലെന്ന് സ്‌നാപ്ഡീല്‍ വിശദീകരണവുമായി രംഗത്തെത്തി. പക്ഷെ രണ്ട് വാദവും കണ്‍സ്യൂമര്‍ കോടതി തളളി. പവര്‍ ബാങ്കിന്റെ നിര്‍മ്മാതാക്കളും ഇടപാടുകാരും ഓണ്‍ലൈന്‍ വാണിജ്യ ഇടപാടുകാരും ചേര്‍ന്ന് 1.35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്‍സ്യൂമര്‍ കോടതി ഉത്തരവിടുകയായിരുന്നു.