കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി

single-img
11 August 2018

DCIM100MEDIADJI_0007.JPG

കുവൈറ്റിലെ മലയാളി പ്രവാസികള്‍ക്ക് വിമാനക്കമ്പനികളുടെ വക ഇരുട്ടടി. ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചതോടെ വിമാനടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 19 മുതല്‍ 23വരെയാണ് കുവൈറ്റില്‍ പെരുന്നാള്‍ പൊതു അവധി.

അവധി തുടങ്ങുന്ന ദിവസങ്ങളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 100 ദിനാറില്‍ കൂടുതലാണ്. മറ്റുവിമാനങ്ങളിലാണെങ്കില്‍ ലോവര്‍ ക്ലാസ് ടിക്കറ്റ് ലഭിക്കാനുമില്ല. മറ്റ് ടിക്കറ്റുകള്‍ക്കാകട്ടെ സാധാരണയേക്കാള്‍ മൂന്നും നാലും ഇരട്ടിയാണ് നിരക്ക്.

ഇക്കോണമിയിലെ ലോവര്‍ ക്ലാസ് ടിക്കറ്റ് സീസണ്‍ സമയങ്ങളില്‍ കിട്ടാക്കനിയായതായാണ് പ്രവാസികളുടെ പരാതി. കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് ശരാശരി പതിനായിരം രൂപയായിരുന്നുവെങ്കില്‍ അവധിക്കാലത്തെ നിരക്ക് ഇരുപതിനായിരത്തിനും മുകളിലാണ്.

ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഓണവും ബലിപെരുന്നാളും ആഘോഷിക്കാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാണ് വിലവര്‍ധന.