മുലയൂട്ടുന്ന സ്ത്രീയോട് മാറിടം മറയ്ക്കാന്‍ ആവശ്യപ്പെട്ടു; മുഖം മറച്ച് വീണ്ടും മുലയൂട്ടി യുവതിയുടെ പ്രതിഷേധം

single-img
11 August 2018

ടെക്‌സസ് സ്വദേശിയായ ഡൂഡ്‌ലി എന്ന യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മെക്‌സിക്കോയിലെ കാബോ സാന്‍ ലൂക്കാസില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു മൂന്ന് കുട്ടികളുടെ അമ്മയായ യുവതി. നാലു മാസം മാത്രം പ്രായമുളള ഇളയ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ റസ്റ്റോറന്റില്‍ തന്നെയിരുന്ന് ഇവര്‍ കുഞ്ഞിന് മുലയൂട്ടി.

ഉടന്‍ തന്നെ സമീപത്ത് ഉണ്ടായിരുന്ന ഒരാള്‍ യുവതിയോട് മാറ് മറക്കണമെന്ന് ആവശ്യപ്പെട്ടു. ഡൂഡ്‌ലി ഉടന്‍ തന്നെ തന്റെ ഭര്‍ത്താവിനോട് ടൗവല്‍ ആവശ്യപ്പെട്ടു, മാറിടത്തിനു പകരം തന്റെ മുഖം മറയ്ക്കുകയും ചെയ്തു. യുവതിയുടെ പ്രതിഷേധം കണ്ട് നിന്നവര്‍ അറിയാതെ കയ്യടിച്ചു.

മനോഹരദൃശ്യം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പറപറന്നു. നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ ഡൂഡ്‌ലിക്ക് വേണ്ടി കയ്യടിച്ചു.