പ്രളയ ബാധിത സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു: മോശം കാലാവസ്ഥയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ ഇടുക്കിയില്‍ ഇറക്കാനായില്ല

single-img
11 August 2018

കനത്ത മഴ നാശം വിതച്ച ജില്ലകളില്‍ ഹെലികോപ്ടറില്‍ വ്യോമനിരീക്ഷണത്തിന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും മോശം കാലാവസ്ഥ കാരണം ഇടുക്കിയില്‍ ഇറങ്ങാനായില്ല. ഇതേതുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം.മണിയുടേയും വനംമന്ത്രി കെ.രാജുവിന്റേയും നേതൃത്വത്തിലാകും ഇടുക്കിയില്‍ അവലോകന യോഗം ചേരുക.

ഇടുക്കിയില്‍ ഇറങ്ങാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് തിരിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവരുമുണ്ട്.

രാവിലെ 7.45 ഓടു കൂടിയാണ് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തെ ശംഖുമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് യാത്രയാരംഭിച്ചത്.