ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പിന്നിലാക്കി മൂന്ന് വയസ്സുകാരി

single-img
11 August 2018

ബ്രിട്ടണില്‍ നിന്നുള്ള മൂന്ന് വയസ്സുകാരി ഐക്യു ലെവലില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പിന്നിലാക്കി. ഒഫീലിയ മോര്‍ഗണ്‍ എന്ന അദ്ഭുത ബാലികയാണ് ഇപ്പോള്‍ വാര്‍ത്താകേന്ദ്രമായി മാറിയിരിക്കുന്നത്. ചരിത്രത്തില്‍ ഏറ്റവും വലിയ ഐക്യു ഉള്ള വ്യക്തിയായി കണക്കാക്കിയിരിക്കുന്നത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയാണ്.

ഇപ്പോഴിതാ മൂന്നു വയസ്സുകാരി ആ ഐക്യുലെവല്‍ മറികടന്നിരിക്കുന്നു. വളരെ വേഗം അക്ഷരങ്ങളും അക്കങ്ങളും മനപാഠമാക്കിയ മകളുടെ അപൂര്‍വ്വമായ കഴിവ് ആദ്യം കണ്ടെത്തുന്നത് അമ്മയായിരുന്നു. ഒരു വയസ്സിനുള്ളില്‍ തന്നെ പല കാര്യങ്ങളും ഒഫീലിയ ഹൃദ്യസ്ഥമാക്കിയിരുന്നു.

ഒടുവില്‍ മകളുടെ ഐക്യു ലെവല്‍ പരിശോധിച്ച മാതാപിതാക്കള്‍ അദ്ഭുതപ്പെട്ടുപോയി. അവളുടെ ഐക്യു ഐന്‍സ്റ്റീനെക്കാള്‍ മുന്നിലാണ്. ഐക്യു ടെസ്റ്റില്‍ 171 സ്‌കോറാണ് ഒഫീലിയ നേടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മുന്നില്‍ നിന്നിരുന്ന 11 വയസ്സുകാരന്‍ അര്‍ണവ് ശര്‍മ്മയുടേയും 12 വയസ്സുകാരന്‍ രാഹുലിന്റേയും റെക്കോര്‍ഡാണ് ഒഫീലിയ ഭേദിച്ചിരിക്കുന്നത്.

ഈ രണ്ടു ആണ്‍കുട്ടികളുടേയും സ്‌കോര്‍ 162 ആയിരുന്നു. ഇതോടെ ലോകത്തെ ഏറ്റവും വലിയ ഐക്യു സൊസൈറ്റിയായ മെന്‍സയിലെ അംഗമായി ഒഫീലിയ മാറിയിരിക്കുകയാണ്. പുസ്തകങ്ങളും കമ്പ്യൂട്ടറുമാണ് മൂന്ന് വയസ്സുകാരിക്ക് ഏറെ ഇഷ്ടം.