സ്‌കൂളില്‍ വെച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: ഇലക്ട്രീഷന്‍ അറസ്റ്റില്‍

single-img
10 August 2018

ഡല്‍ഹിയിലെ നഗരമധ്യത്തിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ്
വീട്ടിലേക്കു പോകാനിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ആറു വയസുകാരിയെ വായ മൂടി സ്‌കൂള്‍ പരിസരത്തുള്ള കുടിവെള്ള പമ്പിനടുത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്നു വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട മാതാപിതാക്കള്‍, ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ ജീവനക്കാരെയെല്ലാം അണിനിരത്തി പോലീസ് തിരിച്ചറിയല്‍ പരേഡ് നടത്തി. ഇവിടെ വെച്ചാണ് പ്രതിയെ കുട്ടി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സ്‌കൂളിലെ ഇലക്ട്രീഷനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.