World

ഇത് ഉരുളക്കിഴങ്ങാണ് !

ഒറ്റനോട്ടത്തില്‍ മനുഷ്യന്റെ കാല്‍പാദത്തിനോട് രൂപസാദൃശ്യം. എന്തോ അസുഖം ബാധിച്ച കാല്‍ എന്നും ചിലര്‍ ഈ ഫോട്ടോ കണ്ടപ്പോള്‍ പറഞ്ഞു. പക്ഷേ ഇത് ഉരുളക്കിഴങ്ങ് തന്നെയാണ്. എട്ടുകിലോയിലധികമാണ് ഈ ഭീമന്‍ ഉരുളക്കിഴങ്ങിന്റെ തൂക്കം.

തെക്കന്‍ ബ്രസീലിലെ സാന്ത കാതറീനയിലെ കൃഷിക്കാരായ ദമ്പതിമാര്‍ മാര്‍ലിക്കും പൗലോ സിക്വിനെലിനുമാണ് ഈ ഭീമന്‍ ഉരുളക്കിഴങ്ങ് വിളവ് ലഭിച്ചിരിക്കുന്നത്. ഈ ഉരുളക്കിഴങ്ങ് കാണാന്‍ നിരവധി പേരാണ് മാര്‍ലിയുടെയും പൗലോയുടെ വീട്ടിലെത്തിക്കൊണ്ടിരിക്കുന്നത്.