ചുഴലിക്കാറ്റിന്റെ രൂപത്തില്‍ ആകാശത്തു നിന്ന് ഭൂമിയിലേക്കു നീളുന്ന അഗ്‌നിനാളം: പരിഭ്രാന്തരായി നാട്ടുകാര്‍: വീഡിയോ

single-img
10 August 2018

Whist we were firefighting at Occupation Lane we witnessed a firenado or a fire whirl it's created as cool air enters the top of the hot air causing a swirl similar to how a tornado is formed. #Station26 #LFRS

Posted by Leicestershire Fire and Rescue Service Ashby Station on Tuesday, August 7, 2018

തിങ്കളാഴ്ച രാവിലെയാണ് ചുഴലിക്കാറ്റിന്റെ രൂപത്തില്‍ ആകാശത്തു നിന്ന് ഭൂമിയിലേക്കു നീളുന്ന അഗ്‌നിനാളം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 5 മിനിട്ടോളം അഗ്‌നിനാളം ദൃശ്യമായി. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. എന്നാല്‍ പിന്നീടാണ് നാട്ടുകാര്‍ക്ക് ഇതിനു പിന്നിലെ സത്യാവസ്ഥ മനസ്സിലായത്.

ഈ അഗ്‌നിചുഴലിക്കാറ്റിന് പിന്നില്‍ പ്രകൃതി ആയിരുന്നില്ല. യുകെയിലെ പ്രവിശ്യകളില്‍ ഒന്നായ ഡെര്‍ബിഷെയറിലെ പ്ലാസ്റ്റിക് കമ്പനിക്കു തീ പിടിച്ചതാണ് ഈ അപൂര്‍വ പ്രതിഭാസത്തിനു വഴിതെളിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് ആണ് തീപിടുത്തം ഉണ്ടായതെന്നാണ് സൂചന.

ഉച്ചക്ക് 3 മണിക്കാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായത്. ചുഴലിക്കാറ്റും തീയും ചേര്‍ന്നതു പോലെയുള്ള തീയുടെ ഫയറും ചുഴലിക്കാറ്റിന്റെ ടൊര്‍ണാഡോയും ചുരുക്കി ‘ഫയര്‍നാഡോ’ എന്ന പേരും ഡെര്‍ബിഷെയര്‍ അഗ്‌നിശമനസേന ഈ പ്രതിഭാസത്തിനു നല്‍കി.

വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിത്. സാധാരണ ചുഴലിക്കാറ്റ് രൂപപ്പെടുന്ന അതേ രീതിയിലാണ് ഈ അഗ്‌നിചുഴലിക്കാറ്റും ഉണ്ടായതെന്ന് ഡെര്‍ബിഷെയര്‍ അഗ്‌നിശമനസേന അംഗങ്ങള്‍ പറയുന്നു. ഭൂമി വേഗത്തില്‍ ചൂടു പിടിച്ചതോടെ ഇതിന്റെ മുകളില്‍ വന്ന തണുത്ത വായുവിന്റെ ചുറ്റും ചൂടു വായു പിരിയന്‍ ഗോവണിയെന്ന പോലെ രൂപപ്പെട്ടു.

നടുക്ക് മര്‍ദ്ദം വര്‍ധിച്ചതോടെ ഇതിനു ചുറ്റും ഒരു വളയമായി ചൂടു വായുവും തീയും വ്യാപിക്കുകയും അവ മുകളിലേക്കുയരുകയും ചെയ്തുവെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. ഏതാണ്ട് 50 മീറ്റര്‍ ഉയരത്തില്‍ വരെ തീ ഇങ്ങനെ ചുഴലിക്കാറ്റ് പോലെ ഉയര്‍ന്നുവെന്നാണ് നിഗമനം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്.

1894 ല്‍ ചിക്കാഗോയില്‍ ഉണ്ടായ ഫയര്‍നാഡോ ആണ് ഏറ്റവും ഭീകരമായ നാശം വിതച്ച ഈ പ്രതിഭാസങ്ങളില്‍ ഒന്ന്. അന്ന് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിനിടെ ഒന്നിലധികം ഫയര്‍നാഡോകളാണ് രൂപപ്പെട്ടത്. ഇത് പെട്ടെന്ന് തീ പടരാന്‍ ഇടയാക്കുകയും ഒരുപാട് നാശനഷ്ടങ്ങള്‍ക്കും നിരവധി പേരുടെ മരണത്തിനും കാരണമാകുകയും ചെയ്തു.