യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്

single-img
9 August 2018

യുഎഇയിലെ മലയാളികള്‍ക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായി രവി പിള്ള. പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് തിരിക്കുന്ന മലയാളികള്‍ക്ക് നാട്ടിലെ വിമാനത്താവളങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കുമെന്ന് ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനായ ഡോ. രവി പിള്ള അറിയിച്ചു.

ഇതു സംബന്ധിച്ചുള്ള സമ്മതപത്രം നോര്‍ക്കാ റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിക്ക് കഴിഞ്ഞദിവസം കൈമാറി. ആര്‍പി ഗ്രൂപ്പ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പൊതുമാപ്പില്‍ നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ആര്‍പി ഗ്രൂപ്പിന്റെ സഹായം.

ടിക്കറ്റിന് അര്‍ഹതയുള്ളവര്‍ ദുബായിയില്‍ കമ്പനി പ്രതിനിധി വിനോദിനെ 0552246100, 0504558704 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.