ടെലിവിഷന്‍ താരവും ഗായികയുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു
9 August 2018
പ്രശസ്ത പാകിസ്ഥാനി ഗായികയും അഭിനേത്രിയുമായ രേഷ്മ ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. പ്രതിയുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാല്‍ ഏറെ നാളായി ഇയാളുമായി അകന്നുകഴിയുകയായിരുന്നു. സഹോദരനൊപ്പം ഹക്കീംബാദില്‍ താമസിക്കുകയായിരുന്ന രേഷ്മയെ വീട്ടില്‍ അതിക്രമിച്ച് കയറിച്ചെന്ന ശേഷമാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.
വെടിയുതിര്‍ത്ത ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം എന്ന് പൊലീസ് അറിയിച്ചു. പാഷ്ടോ ഗാനങ്ങളിലൂടെ ജനശ്രദ്ധ നേടിയ രേഷ്മ സോബല്‍ ഗോലുന എന്ന പ്രശസ്ത പാകിസ്ഥാനി നാടകത്തിലും അഭിനയിച്ചിരുന്നു.