നമ്മുടെ മുഖ്യന്‍ സെല്‍ഫി വിരോധി അല്ലാട്ടോ…

single-img
9 August 2018

മുഖ്യമന്ത്രിയോടൊപ്പം സെല്ഫിയെടുക്കാനുള്ള ബാലതാരത്തിന്റെ ശ്രമം കമല് ഇടപെട്ടു തടഞ്ഞു; മാസ്റ്റര് ചന്ദ്രകിരണിനെ വേദിയിലേക്ക് തിരിച്ചു വിളിച്ച് സെല്ഫിയെടുപ്പിച്ച് മുഖ്യമന്ത്രി…

Posted by CPIM Commandos on Wednesday, August 8, 2018

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനും ഫോട്ടോക്കും താഴെ വിമര്‍ശകര്‍ പൊങ്കാലയിടുകയാണ്. പുരസ്‌ക്കാര ജേതാക്കളെ ഒഴിവാക്കി, മുഖ്യാതിഥിയായി ക്ഷണിച്ച മോഹന്‍ലാലിനും, അശാന്ത് കെ. ഷാ എന്ന കൊച്ചുമിടുക്കനുമൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ടതാണ് വിര്‍ശകരെ ചൊടിപ്പിച്ചത്.

എന്നാല്‍ മുഖ്യമന്ത്രി ഈ ഫോട്ടോ തന്നെ ഫേസ്ബുക്കിലിടാന്‍ ഒരു കാരണമുണ്ട്. ലാലിബേലാ എന്ന ചിത്രത്തിലെ അഭിനയത്തിന് അശാന്തിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരമാണ് ലഭിച്ചത്. പുരസ്‌കാരം വാങ്ങാനായി വേദിയിലേക്ക് കയറിയ അശാന്ത് മുഖ്യാതിഥിയായ മോഹന്‍ലാലിനെ ആലിംഗനം ചെയ്തു.

പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും അശാന്ത് കെട്ടിപ്പിച്ചു. എല്ലാവരും ഏറെ ബഹുമാനത്തോടെയും അല്‍പം പേടിയോടെയും കാണുന്ന മുഖ്യമന്ത്രിയെ അശാന്ത് ആലിംഗനം ചെയ്യുന്നതു കണ്ട് സദസ്സ് ഒന്നാകെ കയ്യടിച്ചു. അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം വാങ്ങിയ അശാന്ത് വേദിയില്‍ വച്ചു തന്നെ സെല്‍ഫിയെടുക്കാന്‍ ഒരുങ്ങി.

എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകന്‍ കമലും മറ്റും ചേര്‍ന്ന് അശാന്തിനെ തടഞ്ഞു. എന്നാല്‍ ഇരിപ്പിടത്തില്‍ ഇരുന്ന ശേഷം പിണറായി അശാന്തിനെ തിരികെ വിളിച്ച് ഒപ്പം സെല്‍ഫിയെടുത്തു. ആദ്യം മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്ത അശാന്ത് പിന്നീട് അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ട് ചേര്‍ത്തു നിര്‍ത്തി വീണ്ടും സെല്‍ഫി ക്ലിക്ക് ചെയ്തു.

പണ്ടൊരിക്കല്‍ തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ തട്ടിമാറ്റിയിട്ടുള്ള പിണറായി അശാന്തിന്റെ സെല്‍ഫികളോട് ശാന്തമായി പുഞ്ചിരിയോടെയാണ് പ്രതികരിച്ചത്.