നിലമ്പൂരില്‍ റോഡ് തകര്‍ന്ന് പുഴയായി
9 August 2018
കനത്തമഴ സംസ്ഥാനത്തൊട്ടാതെ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ച സ്ഥലങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍. പല സ്ഥലങ്ങളിലും ഗതാഗതം താറുമാറായി. നിലമ്പൂര്‍ വഴികടവ് വഴിയുള്ള ചരക്ക് ലോറി ഗതാഗതം തടയുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വ്യക്തമാക്കി. റോഡുകള്‍ തകരുന്ന സാഹചര്യം കണക്കിലെടുത്താണ് സ്പീക്കറുടെ ഈ തീരുമാനം. ഇതിനിടെ നിലമ്പൂരില്‍ നിന്നും ചിത്രീകരിച്ച ഭീതിജനിപ്പിക്കുന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
വെള്ളപ്പാച്ചിലില്‍ പാടത്തിനു നടുവിലെ റോഡ് ഒലിച്ചുപോയി
കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പാച്ചിലില്‍ പാടത്തിനരികിലൂടെയുള്ള റോഡ് കുത്തിയൊലിച്ചു പോയി. വണ്ടൂര്‍ വെളളാമ്പുറം- നടുവത്ത് റൂട്ടിലാണ് റോഡ് ഒലിച്ചുപോയത്.#Flood#landslips #Kerala
Posted by evartha.in on Thursday, August 9, 2018