ഡാമിലെ ജലനിരപ്പ് കുറയുന്നില്ല: ട്രയല്‍ റണ്‍ തുടരുമെന്ന് കെഎസ്‌ഇബി; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്

single-img
9 August 2018

ചിത്രം:ജയന്‍ മൂന്നാര്‍

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ മൂന്നാംഘട്ട റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ ആറ് മണി മുതല്‍ ഷട്ടറുകള്‍ തുറക്കും. ജലനിരപ്പ് ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് കുറയാത്തതിനാലാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ട്രയല്‍ റണ്‍ തുടരുമെന്ന് കെഎസ്‌ഇബി അറിയിച്ചു. ഇടുക്കി ജില്ലാ ഭരണകൂടത്തെയാണ് ട്രയല്‍ റണ്‍ തുടരുമെന്ന കാര്യം കെഎസ്‌ഇബി അറിയിച്ചിരിക്കുന്നത്.

നിലവില്‍ ഡാമിലെ ജലനിരപ്പ് 2,399.40 അടിയാണ്. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാമിന്റെ ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഇതിലൂടെ സെക്കന്റില്‍ 50,000 ലിറ്റര്‍ ജലമാണ് ഒഴുക്കിക്കളയുന്നത്. എന്നിട്ടും ഡാമിലെ ജലനിരപ്പ് കുറയുന്നില്ലെന്ന് കെഎസ്‌ഇബി അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് കൂടുതല്‍ ജലം ഒഴുക്കിക്കളയാന്‍ തീരുമാനിച്ചതായി അധികൃതര്‍ പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നതെന്ന് ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ . ആകെ 22 അണക്കെട്ടുകള്‍ തുറന്നുകഴിഞ്ഞു. പ്രളയമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കര, വ്യോമ, നാവിക സേനകളുടെ സഹായം തേടി. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് യൂണിറ്റ് സംസ്ഥാനത്തുണ്ടെന്നും ആറ് യൂണിറ്റ് കൂടി ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.