Categories: FeaturedHealth & Fitness

ഐസ്‌ക്രീം കഴിച്ചോളൂ; പക്ഷേ…

ഐസ് ക്രീം കഴിക്കാനായി ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെയുണ്ടാവില്ല. നമ്മളില്‍ പലരും ഐസ്‌ക്രീം വാങ്ങിച്ച് വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഇടക്കിടെ എടുത്തു കഴിക്കുകയാണ് പതിവ്. എന്നാല്‍ ഐസ്‌ക്രീം അല്‍പ്പം കഴിച്ച ശേഷം ബാക്കി പിന്നത്തേക്ക് എന്ന നിലയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന രീതി അത്ര നല്ലതല്ല.

ഒരുപക്ഷേ നമ്മള്‍ രോഗിയായേക്കാം. ഉപയോഗിക്കാനായി ഒരിക്കല്‍ ഫ്രീസറില്‍ നിന്നെടുത്താല്‍ ഐസ്‌ക്രീം അന്തരീക്ഷ ഊഷ്മാവില്‍ അലിയാന്‍ തുടങ്ങുക സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങനെ അലിയാന്‍ തുടങ്ങിയ ശേഷം വീണ്ടും തണുപ്പിക്കാന്‍ വയ്ക്കുമ്പോള്‍ ശരിയായി തണുത്തിട്ടില്ലെങ്കില്‍ ലിസ്റ്റെറിയ എന്ന ഒരുതരം ബാക്ടീരിയ ഐസ്‌ക്രീമില്‍ പെരുകും.

പാലും മധുരവും ക്രീമും വെള്ളവും ചേര്‍ന്ന ഐസ്‌ക്രീമിലെ ഘടകങ്ങള്‍ എളുപ്പത്തില്‍ ലിസ്റ്റെറിയ ബാക്ടീരിയ പടരുവാന്‍ അനുയോജ്യമായ സാഹചര്യമുണ്ടാക്കുന്നു. ഉപയോഗശേഷം തിരികെ ഫ്രീസ് ചെയ്യാന്‍ വച്ച ഐസ്‌ക്രീം പാത്രം പുറത്തെടുക്കുമ്പോള്‍ വേണ്ട പോലെ ഫ്രീസ് ചെയ്യപ്പെട്ടിട്ടില്ലെന്നോ വെള്ളത്തിന്റെ അംശം കൂടുതലായോ കണ്ടാല്‍ കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രമുഖ ഡയറ്റീഷന്‍ റെച്ചല്‍ ലസ്റ്റ്ഗാര്‍ട്ടന്‍ പറയുന്നു.

വീണ്ടും ഫ്രീസ് ചെയ്യുന്നതു വഴി ലിസ്റ്റെറിയ ബാക്ടീരിയയുടെ വളര്‍ച്ചയെ തടയാന്‍ സാധിക്കുമെങ്കിലും പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ വീണ്ടും തണുപ്പിച്ച ഐസ്‌ക്രീം കഴിക്കുമ്പോള്‍ പലര്‍ക്കും ഛര്‍ദി, തലകറക്കം, വയറിളക്കം, വയറുവേദന, പനി അനുഭവപ്പെടാനിടയുണ്ട്.

എല്ലാവരും കൂടി ഒരു സ്പൂണ്‍ ഉപയോഗിച്ച് ഐസ് ക്രീം പാത്രത്തില്‍ നിന്നു കഴിക്കുന്നതും ഒഴിവാക്കണം. ഐസ് ക്രീം വീട്ടില്‍ തയ്യാറാക്കുന്നുവെങ്കില്‍ ചേരുവകളെല്ലാം ശ്രദ്ധയോടെ ഫ്രീസ് ചെയ്തു സൂക്ഷിക്കേണ്ടതാണ്. മുട്ട ചേര്‍ക്കാതെ ഉണ്ടാക്കുന്ന ഐസ് ക്രീമുകളാണ് വീട്ടില്‍ തയ്യാറാക്കാന്‍ അനുയോജ്യമെന്നും റെച്ചല്‍ അഭിപ്രായപ്പെടുന്നു.

Share
Published by
evartha Desk

Recent Posts

‘പശുവും കുരങ്ങും സംസ്‌കൃതവും തമിഴും സംസാരിക്കും’; വിചിത്ര കണ്ടെത്തലുമായി നിത്യാനന്ദ, വീഡിയോ

ആരെയും അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് വിവാദ ആള്‍ ദൈവം സ്വാമി നിത്യാനന്ദ. പശുക്കളെയും കുരങ്ങുകളെയും സംസാരിപ്പിക്കുന്ന പുതിയ സോഫ്റ്റ് വെയര്‍ കണ്ടെത്തിയെന്ന പ്രഖ്യാപനവുമായാണ് നിത്യാനന്ദ ഇപ്പോള്‍ രംഗത്ത്…

10 mins ago

വിമാനം പറന്നുയര്‍ന്ന ഉടനെ യാത്രക്കാര്‍ക്കു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം: ജെറ്റ് എയര്‍വെയ്‌സ് തിരിച്ചിറക്കി

മുംബൈയില്‍നിന്നു ജയ്പുരിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണു സംഭവം. 166 യാത്രക്കാരില്‍ മുപ്പതിലധികം പേര്‍ക്കാണു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം ഉണ്ടായത്. ടേക്ക് ഓഫ് സമയത്ത് കാബിനിലെ വായുസമ്മര്‍ദം…

17 mins ago

വീട്ടുടമസ്ഥനുമായി കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ വാടക നല്‍കാതെ വീട്ടില്‍ കഴിയാം: ചൂഷണത്തിന് ഇരയാവുന്നത് വിദ്യാര്‍ത്ഥിനികള്‍: ഒളികാമറ ദൃശ്യങ്ങള്‍ വൈറലാകുന്നു

ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തുകൊണ്ടുവന്നത്. വാടക വീട് അന്വേഷിച്ച് എത്തുന്ന വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയുമാണ് ചില വീട്ടുടമസ്ഥര്‍ ചൂഷണം ചെയ്യുന്നത്.…

33 mins ago

നിറവയറുമായി പുഞ്ചിരി തൂകി കാവ്യ മാധവന്‍: ചിത്രങ്ങള്‍ കാണാം

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തില്‍ കാവ്യ മാധവന്‍. നിറവയറില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന താരത്തിന്റെ സന്തോഷം ആ മുഖത്തുകാണാം. ഇന്നലെ കാവ്യ മാധവന്റെ…

58 mins ago

മുഹമ്മദ് നബിയേയും നിയമവ്യവസ്ഥയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി: സൗദിയില്‍ മലയാളിക്ക് കഠിന ശിക്ഷ

സൗദി നിയമവ്യവസ്ഥയേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് മലയാളി യുവാവിന് സൗദിയില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ഒന്നരലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദി അരാംകോയില്‍…

3 hours ago

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഏഷ്യാകപ്പ് പോരാട്ടത്തില്‍ പാകിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ മറിക്കടക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.…

11 hours ago

This website uses cookies.