ഫ്‌ലിപ്കാര്‍ട്ട് ബിഗ് ഫ്രീഡം സെയിലിനൊരുങ്ങുന്നു; ഫോണുകള്‍ക്ക് വന്‍ ഓഫര്‍

single-img
8 August 2018

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് ബിഗ് ഫ്രീഡം സെയിലിനൊരുങ്ങുന്നു. ഓഗസ്റ്റ് 10ന് തുടങ്ങുന്ന കച്ചവടം 72 മണിക്കൂര്‍ നീണ്ടുനില്‍ക്കും. ആമസോണിന്റെ ഓഫറുകളെ നേരിടാന്‍ തന്നെയാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ ലക്ഷ്യം. ഒട്ടുമിക്ക ബ്രാന്‍ഡുകളുടെയും ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കുണ്ടാകും.

എന്നാല്‍ ഓഫറുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫ്‌ലിപ്കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ബ്ലോക്ക്ബൂസ്റ്റര്‍ ഡീലുകള്‍, പ്രൈസ് ക്രാസ് ഓഫറുകള്‍, റഷ് അവര്‍ ഡീലുകള്‍ എന്നിവ ഉണ്ടാകും. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, ടിവി തുടങ്ങി വിഭാഗങ്ങളില്‍ വന്‍ ഓഫറുകളാണ് നല്‍കുന്നത്.

ബിഗ് ഫ്രീഡം സെയിലില്‍ സിറ്റി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഷവോമി, സാംസങ്, ആപ്പിള്‍ തുടങ്ങി ബ്രാന്‍ഡുകളുടെ സ്മാര്‍ട് ഫോണുകള്‍ക്ക് 40 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് അറിയുന്നത്. ലാപ്‌ടോപ്, ഒഡിയോ ഉപകരണങ്ങള്‍, ക്യാമറ എന്നിവയക്ക് 80 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.