കേരള പൊലീസും കീ കീ ചലഞ്ച് ഏറ്റെടുത്തു;കീ കീ ചലഞ്ചുമായി തെരുവിൽ ഇറങ്ങുന്നവരെ പോലീസ് കൈകാര്യം ചെയ്യുന്നത് ഇങ്ങനെ

single-img
7 August 2018


തിരുവനന്തപുരം:അപകടകരമായ കീ കി ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. സാഹസത്തിന് മുതിരുന്നവരെ പിടികൂടുമെന്ന് വ്യക്തമാക്കുന്ന വീഡിയോ പൊലീസിന്‍റെ സോഷ്യൽ മീഡിയാ സെൽ പുറത്തിറക്കി.

നടുറോഡില്‍ കി കി ചലഞ്ചിലെ പാട്ടുപാടി ഡാന്‍സ് കളിച്ച് പോകുന്ന ഫ്രീക്കനെ പിടിച്ച് പോലീസ് വണ്ടിയില്‍ കേറ്റുന്ന 26 സെക്കന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നാല്‍, ഇതിലെ ജാങ്കോ നീ അറിഞ്ഞോ, ഞാന്‍ പെട്ടു എന്ന ഡയലോഗ് ഉള്‍പ്പെടുത്തിയാണ് ഇത് ട്രോള്‍ ആക്കിയത്.

അപകടകരമായ "ചലഞ്ചുകൾ" നമുക്ക് വേണ്ട….

അപകടകരമായ "ചലഞ്ചുകൾ" നമുക്ക് വേണ്ട….കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിൻ്റെ 'കി കി ഡു യു ലൗമി' എന്ന പ്രശസ്ത വരികൾക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യൽ മീഡിയ ചലഞ്ച്. ഓടുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങി 'കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്' എന്ന വരികൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകൾ പ്രബുദ്ധരായ മലയാളികൾ ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.

Posted by Kerala Police on Monday, August 6, 2018

ഇത്തരം ചലഞ്ചുകള്‍ പ്രബുദ്ധരായ മലയാളികള്‍ ഏറ്റെടുക്കുരുത്. കേരള പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഫേസ്ബുക്ക് പേജിലൂടെ പോലീസിന്‍റെ മുന്നറിയിപ്പ്.