ഒസാമയുടെ മകന്‍ വിവാഹം കഴിച്ചത് 9/11 ആക്രമണത്തിന് വിമാനം റാഞ്ചിയ ഭീകരന്റെ മകളെ.

single-img
7 August 2018

ലണ്ടന്‍: 2001 സെപ്റ്റംബറില്‍ നടന്ന യുഎസ് ആക്രമണത്തിന്റെ സൂത്രധാരന്‍ മുഹമ്മദ് അത്തയുടെ മകളെ മുന്‍ അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹം ചെയ്തതായി റിപ്പോര്‍ട്ട്. ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാദന്റെ അര്‍ധ സഹോദരന്‍മാരായ അഹമ്മദും ഹസനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘മുഹമ്മദ് അത്തയുടെ മകളെ അവന്‍ വിവാഹം കഴിച്ചതായി ഞങ്ങള്‍ കേട്ടിരുന്നു. പക്ഷെ അവനിപ്പോള്‍ എവിടെയാണെന്ന് അറിയില്ല. അഫ്ഗാനിസ്താനില്‍ തന്നെ ഉണ്ടാവും’- അഹമ്മദ് വെളിപ്പെടുത്തി.ഹംസ ഇതിനകം തന്നെ അല്‍ഖായിദ ഉന്നത സ്ഥാനം ഏറ്റെടുത്തെന്നാണ് സൂചനകള്‍. പിതാവിന്റെ മരണത്തിനു പ്രതികാരം ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരിക്കാം ഇയാളെന്നും അവര്‍ സൂചിപ്പിച്ചു.

2011 മേയ് രണ്ടിന് പാക്കിസ്ഥാനിൽ യുഎസ് സൈന്യം നടത്തിയ നീക്കത്തിലാണ് ബിൻ ലാദൻ കൊല്ലപ്പെട്ടത്. ഈ സമയം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ കൈരിയ സബറിന്റെ മകനാണ് ഹംസ. യുഎസ്, യുകെ, ഫ്രാൻസ്, ഇസ്രയേൽ രാഷ്ട്രങ്ങൾക്കെതിരെ യുദ്ധം നടത്തുമെന്ന് ഹംസ നേരത്തേ പ്രഖ്യാപിച്ചിരുന്നു.