ഒരു വാൻ നിറയെ അരിയും ഓണക്കോടിയുമായി മുള്ളുമല ആദിവാസികോളനിയിൽ സന്തോഷ് പണ്ഡിറ്റെത്തി;കയ്യടിച്ച് സോഷ്യല്‍മീഡിയ

single-img
7 August 2018

കൊല്ലം: മുള്ളുമല ആദിവാസികോളനിയിലെ നിവാസികള്‍ക്ക് ഇത്തവണ ഓണം ആഘോഷിക്കാൻ ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജിപ്‌സ ബീഗവുമെത്തി. ആദിവാസി ഊരിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും ഓണക്കോടിയും പണ്ഡിറ്റ് സമ്മാനിച്ചു. ഒരുമാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും ഓണക്കോടിമാണു ആദിവാസി ഊരിലെ മുഴുവൻ കുടുംബങ്ങൾക്കും നൽകിയത്.

ജിപ്‌സ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പുനലൂര്‍ മുള്ളു മല ഗിരിജന്‍ കോളനി, അച്ഛന്‍ കോവില്‍ എന്നീ സ്ഥലങ്ങളിലെ 72ഓളം കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഒരുമാസത്തേക്കുളള ഭക്ഷണ സാധനങ്ങളും ഓണക്കോടിയുമാണ് ഇരുവരും എത്തിച്ചത്.മുള്ളുമല അംഗനവാടിക്കടുത്തു വാഹനം സൈഡാക്കി ആദിവാസി ഊരിലെ എല്ലാവർക്കുമായി കൊണ്ട് വന്ന കിറ്റുകൾ കൈമാറി.

സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള അഭിനന്ദനമാണ് സന്തോഷിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.നാലുപേരറിയാൻ കൂടെ ക്യാമറാമാനെയൊന്നും കരുതിയിരുന്നില്ല കണ്ടുനിന്ന ഒരാളെടുത്ത ഫോട്ടോയാണ് ഇത്‌- നടനും സംവിധായകനുമായ ആര്യന്‍ കൃഷ്ണ മേനോന്‍ പറയുന്നു. നിരവധി പേരാണ് സന്തോഷ് പണ്ഡ‍ിറ്റിന്‍റെ നന്മ നിറഞ്ഞ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.