സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് കെഎം ജോസഫടക്കം മൂന്ന്പേര്‍ സത്യപ്രതിജ്ഞ ചെയ്തു

single-img
7 August 2018

ന്യൂ​ഡ​ല്‍​ഹി: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു. ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​രാ ബാ​ന​ര്‍​ജി, വി​നീ​ത് സ​ര​ണ്‍ എ​ന്നി​വ​ര്‍​ക്ക് ശേ​ഷം മൂ​ന്നാ​മ​താ​ണ് ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ദീ​പ​ക് മി​ശ്ര​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ്. ഇ​തോ​ടെ സു​പ്രീം​കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 25 ആ‍​യി.

മുന്‍നിശ്ചയിച്ച സീനിയോറിറ്റി പ്രകാരമായിരുന്നു സത്യപ്രതിജ്ഞ.

15 മിനിട്ട് മാത്രം നീണ്ടുനിന്ന സത്യപ്രതിജ്ഞാ ചടങ്ങിനായിരുന്നു ചീഫ് ജസ്റ്റിസിന്റെ കോടതി സാക്ഷിയായത്. മുതിര്‍ന്ന അഭിഭാഷകരും ജഡ്ജുമാരും തിങ്ങിനിറഞ്ഞ കോടതിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ചീഫ് ജസ്റ്റിസിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ചുമതലപ്പെടുത്തിയ രാഷ്ട്രപതിയുടെ അറിയിപ്പ് വായിച്ചതോടെയാണ് സത്യപ്രതിജ്ഞയുടെ നടപടികള്‍ക്ക് തുടക്കമായത്.

ജ​സ്റ്റീ​സ് ജോ​സ​ഫി​നെ ജ​നു​വ​രി പ​ത്തി​നു ശി​പാ​ര്‍​ശ ചെ​യ്ത​തു ക​ണ​ക്കാ​ക്കാ​തെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്നാ​മ​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സു​പ്രീം കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​ര്‍ തി​ങ്ക​ളാ​ഴ്ച ചീ​ഫ് ജ​സ്റ്റീ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കൊ​ളീ​ജി​യം ആ​ദ്യം ശി​പാ​ര്‍​ശ ചെ​യ്ത​ത് ജ​സ്റ്റീ​സ് ജോ​സ​ഫി​ന്‍റെ പേ​രാ​യ​തി​നാ​ല്‍ സീ​നി​യോ​രി​റ്റി അ​ദ്ദേ​ഹ​ത്തി​നാ​ണെ​ന്നാ​യി​രു​ന്നു കോ​ട​തി​യി​ലെ ഒ​രു വി​ഭാ​ഗം ജ​ഡ്ജി​മാ​രു​ടെ നി​ല​പാ​ട്. എ​ന്നാ​ല്‍ ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ സീ​നി​യോ​രി​റ്റി വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ടി​ലു​റ​ച്ചു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.

4 വര്‍ഷവും 10 മാസവും സുപ്രീംകോടതി ജഡ്ജിയായി കെ എം ജോസഫിന് സേവനമനുഷ്ഠിക്കാനാകും. 7 മാസം കൊളീജിയം അംഗമായും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാം.