‘സ്പർശനമേറ്റാൽ കടുത്ത ചൊറിച്ചിലും വേദനയും’; ബീച്ചുകളിലെ ജെല്ലി ഫിഷ് ആക്രമണം

single-img
7 August 2018

മുംബൈ: ബീച്ചുകളില്‍ ജെല്ലി ഫിഷുകളുടെ ആക്രമണം വ്യപകമായതിനെ തുടര്‍ന്ന് ബീച്ചുകളില്‍ പോകാന്‍ ഭയന്നിരിക്കുകയാണ് ആളുകള്‍. മുംബൈ ബീച്ചുകളിലാണ് ജെല്ലി ഫിഷ് സാന്നിധ്യം വ്യാപകമാകുന്നത്.

ജെല്ലി ഫിഷിന്റെ നീണ്ട ടെന്റക്കിളുകള്‍ ശരീര ഭാഗങ്ങളില്‍ തട്ടുമ്പോള്‍ മണിക്കൂറുകളോളം ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്നു. ജെല്ലി ഫിഷിന്റെ ആക്രമണത്തില്‍ മത്സ്യങ്ങള്‍ ചാവാറുണ്ടെങ്കിലും മനുഷ്യന് ദോഷകരമായ രീതിയില്‍ ഏല്‍ക്കാറില്ല. ’പോർച്ചുഗീസ്​ മാൻ ഓഫ്​ വാർ’ എന്നറിയപ്പെടുന്ന ജെല്ലി ഫിഷ്​ അവയുടെ ഗ്രാഹികൾ ഉപയോഗിച്ചാണ്​ മത്സ്യങ്ങളെ കൊല്ലുന്നത്​.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 150 പേരെ ജെല്ലി ഫിഷുകള്‍ ആക്രമിച്ചതായി ജുഹു ബീച്ചിലെ ഒരു കടയുടമയെ ഉദ്ധരിച്ച്‌ എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം പതിവിലും കൂടുതല്‍ ജെല്ലി ഫിഷുകള്‍ മുംബൈ ബീച്ചുകളിലുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.